ഓസ്‍കര്‍ ജേതാവായ, നടി ജെന്നിഫര്‍ ലോറൻസ് വിവാഹിതയാകുന്നു. കാമുകനായ കുക്ക് മറോണിയാണ് വരൻ.

ഓസ്‍കര്‍ ജേതാവായ, നടി ജെന്നിഫര്‍ ലോറൻസ് വിവാഹിതയാകുന്നു. കാമുകനായ കുക്ക് മറോണിയാണ് വരൻ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒമ്പത് മാസത്തെ പ്രണയബന്ധത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നത്. ജെന്നിഫര്‍ ലോറൻസിന്റെയും കുക്ക് മറോണിയുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി സുഹൃത്തുക്കളാണ് വ്യക്തമാക്കിയത്. വിവാഹം ഉടൻ നടക്കുമെന്നും സുഹൃത്തുക്കള്‍ പറയുന്നു. 2012 ൽ പുറത്തിറങ്ങിയ സിൽവർ ലൈനിംഗ്സ് പ്ലേ ബുക്ക് എന്ന ചിത്രമാണ് ജെന്നിഫര്‍ ലോറൻസിനെ ഓസ്കറിന് അര്‍ഹയാക്കിയത്. ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിൽ ഒരാളുമാണ് ജെന്നിഫര്‍ ലോറൻസ്. കുക്ക് മറോണിക്കു മുന്നേ സംവിധായകൻ ഡാരെൻ അറോണോഫ്‍സ്കിയുമായി ജെന്നിഫര്‍ ലോറൻസ് പ്രണയത്തിലായിരുന്നു.