തനിക്ക് സ്ട്രോക്ക് ബാധിച്ച വിഷയം ഉദ്ഘാടനത്തിന് വന്നപ്പോഴാണ് ഉല്ലാസ് പറഞ്ഞത്. 'ആര്‍ക്കും ഇക്കാര്യം അറിയുമായിരുന്നില്ല. ആര്‍ട്ടിസ്റ്റുകള്‍ക്ക് മാത്രമാണ് അറിയുന്നത്. പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരും', എന്നും താരം.
മലയാളികൾക്ക് ഏറെ സുപരിചിതനായ കലാകാരനാണ് ഉല്ലാസ് പന്തളം. മിമിക്രി, കോമഡി വേദികളിൽ നിന്നും സിനിമാ രംഗത്തേക്കും എത്തിയ താരമാണ് ഉല്ലാസ്. എന്നാൽ സ്ട്രോക്ക് ബാധിതനായി ഒരു ജ്വല്ലറിയുടെ ഉദ്‌ഘാടന വേദിയിലെത്തിയ ഉല്ലാസിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ കുറച്ചു ദിവസമായി സമൂഹമാധ്യമങ്ങളിലൂടെ പലരും ശ്രദ്ധിച്ചിരുന്നു. നടക്കാനായി ഊന്നുവടിയുടെ സഹായവും ഉണ്ടായിരുന്നു ഉല്ലാസിന്. ഈ വേദിയിൽ വച്ചാണ് ഉല്ലാസ് തനിക്ക് സ്ട്രോക്ക് ബാധിച്ച വിഷയം ആദ്യമായി തുറന്നു പറഞ്ഞത്. താരം പൂര്‍ണാരോഗ്യവാനായി തിരികെ വരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഉല്ലാസിന് ധനസഹായം നല്‍കിക്കൊണ്ട് ജ്വല്ലറി ഉടമ അദ്ദേഹത്തെ ചേര്‍ത്തുപിടിക്കുകയും ചെയ്തു. ഈ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 'ചെറിയൊരു തുക ഉല്ലാസിന് നൽകുകയാണ്', എന്നു പറഞ്ഞാണ് ഒരു ലക്ഷം രൂപയുടെ ചെക്ക് ജ്വല്ലറി ഉടമ താരത്തിന് കൈമാറിയത്. 'സാറിന് ഇത് ചെറിയ തുകയാണെങ്കിലും അദ്ദേഹത്തിന് ഈ സമയത്ത് ഇത് വലിയൊരു തുകയാ'ണെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തും അവതാരകയുമായ ലക്ഷ്മി നക്ഷത്ര പറയുന്നതും വീഡിയോയിൽ കാണാം. 'ആര്‍ക്കും ഇക്കാര്യം അറിയുമായിരുന്നില്ല. ആര്‍ട്ടിസ്റ്റുകള്‍ക്ക് മാത്രമാണ് അറിയുന്നത്. പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരും', എന്നും ഉല്ലാസ് ഈ വേദിയിൽ വെച്ച് പറഞ്ഞിരുന്നു.
കുട്ടിക്കാലം മുതൽ കലയോട് തല്പരനായ ഉല്ലാസ് പന്തളം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പന്തളം ബാലന്റെ തിരുവനന്തപുരത്തുള്ള ഹാസ്യ എന്ന ട്രൂപ്പിൽ ചേർന്ന ഉല്ലാസ് അവിടെ നിന്നും പ്രഫഷണൽ മിമിക്രിയിലേക്ക് എത്തി. പിന്നാലെഒട്ടനവധി ഷോകളിൽ ഭാഗമായി സിനിമയിലും എത്തി. വിശുദ്ധ പുസ്തകം, കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ കുട്ടനാടന്‍ മാര്‍പ്പാപ്പ, നാം, ചിന്ന ദാദ തുടങ്ങിയ സിനിമകളിലും ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്.



