മുംബൈ: ബോളിവുഡ് താരം അമീര്‍ ഖാന്‍റെ ഭാര്യ കിരണ്‍ റാവുവിന്‍റെ 80 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയ കേസില്‍ വീട്ടിലെ അഞ്ച് ജോലിക്കാര്‍ അറസ്റ്റില്‍. 18 വര്‍ഷമായി അമീര്‍ കുടുംബത്തിന്റെ വിശ്വസ്തയായ ജോലിക്കാരി ഫര്‍സാന ഷെയ്ക്ക് എന്ന അന്‍പതുകാരിയെയും അറസ്റ്റ് ചെയ്തത് വിവാദമായി.
പതിനെട്ട് വര്‍ഷമായി വിശേഷ ദിവസങ്ങളില്‍ പോലും വീട്ടില്‍ വരാതെ അമീര്‍ കുടുംബത്തില്‍ ജോലി ചെയ്യുകയാണ് എന്റെ മകള്‍. അവള്‍ ഒരിക്കലും അത് ചെയ്യില്ലെന്ന് അവര്‍ക്ക് അറിയാം എന്നിട്ടും ഇങ്ങനെയാണോ ചെയ്യേണ്ടതെന്ന് ഫര്‍സാനയുടെ അമ്മ മാധ്യമങ്ങളോട് ചോദിച്ചു. വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ പോലും അമീറും കുടുംബവും ഫര്‍സാനയെ കൂടെ കൊണ്ടു പോകാറുണ്ട്.
