അമ്മയുടെ വിയോഗത്തിലാണ് ജാന്‍വിയുടെ സിനിമാ ചിത്രീകരണം
അന്തരിച്ച ശ്രീദേവിയുടെ മകള് ജാന്വി കപൂര് സിനിമയിലേക്ക് എന്ന വാര്ത്ത കേള്ക്കാന് തുടങ്ങിയിട്ട് ഏറെ നാളായി. എന്നാല് ജാന്വി നായികയാവുന്ന ധടകിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

മകളുടെ ചിത്രം കാണാന് കാത്തുനില്ക്കാതെയാണ് ശ്രീദേവി മരണത്തിന് കീഴടങ്ങിയത്.

അമ്മയുടെ അന്ത്യകര്മങ്ങള് പൂര്ത്തിയായ ഉടന് തന്നെ ജാന്വി ആദ്യ സിനിമയുടെ ചിത്രീകരണത്തിനായി മടങ്ങിയെത്തി.

ജാന്വിയുടെ ഷൂട്ടിംഗ് വേളയിലുള്ള ചിത്രങ്ങള് പുറത്ത് വന്നിരിക്കുകയാണ്.

ശ്രീദേവിയുമായി ധാരാളം സാമ്യം തോന്നുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോള് പുറത്ത് വന്നിരിക്കുന്നത്.



