"ജയ്സ" ....ജോണിയുടെ നല്ല ജോറൻ ജോഡി എന്ന തലക്കെട്ടോടെ കുഞ്ചാക്കോ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

കുഞ്ചാക്കോ ബോബനും അനുസിതാരയും പ്രധാന വേഷങ്ങളിലെത്തുന്ന 'ജോണി ജോണി യെസ് അപ്പാ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ഫേസ്ബുക്ക് പേജില്‍ "ജയ്സ" ....ജോണിയുടെ നല്ല ജോറൻ ജോഡി എന്ന തലക്കെട്ടോടെ കുഞ്ചാക്കോ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ജോണി എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ചാക്കോച്ചന്‍ ചിത്രത്തിലെത്തുന്നത്. അനുസിതാരയ്ക്കൊപ്പം അതിഥി രവിയും നായികാവേഷത്തിലുണ്ട്.

ജി മാര്‍ത്താണ്ഠനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. വമ്പന്‍ ഹിറ്റായിമാറിയ വെള്ളിമൂങ്ങ ഒരുക്കിയ ജോജി തോമസാണ് കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ് 'ജോണി ജോണി യെസ് അപ്പാ' നിര്‍മ്മിക്കുന്നത്.