മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ 'എന്റമ്മേടെ ജിമ്മിക്കി കമ്മൽ... എന്റപ്പൻ കട്ടോണ്ട് പോയി'.., എന്ന് തുടങ്ങുന്ന ഗാനം വന്‍ ഹിറ്റായിരിക്കുകയാണ്. സിനിമയിലെ പാട്ടു മാത്രമല്ല ആ പാട്ടിനൊത്ത് ചുവടുവച്ച രംഗങ്ങളുള്ള മറ്റ് വീഡിയോകള്‍ പോലും വൈറലായി. ഇപ്പോഴിതാ കമല്‍ഹാസനും ജിമിക്കി കമ്മല്‍ ഡാന്‍സുമായി എത്തിയിരിക്കുന്നു.

ബിഗ് ബോസ് പരിപാടിക്കിടെ കമൽഹാസനും ജിമ്മിക്കി കമ്മലിനു ചുവടുകൾ വെച്ചത്. താരത്തിനൊപ്പം ബിഗ് ബി ബോസ് മത്സരാര്‍ത്ഥികളും ഡാന്‍സില്‍ പങ്കെടുത്തിരുന്നു. കമല്‍ഹാസന്റെ ജിമിക്കി കമ്മല്‍ ഡാന്‍സും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.