ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിന്റെ ജിമിക്കി കമ്മല്‍ വീഡിയോയ്ക്ക് ലഭിക്കുന്ന ഒരോ ലൈക്കുകള്‍ക്കും ഇനി നന്‍മയുടെ കൈയൊപ്പും.വീഡിയോയുടെ പകര്‍പ്പവകാശം പ്രമുഖ അമേരിക്കന്‍ മാസ് മീഡിയ ഗ്രൂപ്പായ ന്യൂസ് കോര്‍പ്പറേഷന്‍ സ്വന്തമാക്കി. ഇതു വഴി ലഭിക്കുന്ന വരുമാനം സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആണ് ഐഎസ്‌സി അധികൃതരുടെ തീരുമാനം.
അപ്ലോഡ് ചെയ്ത് ഇതുവരെ ഒരു കോടിയിലേറെ പേര്‍ കണ്ട ചുവടുകള്‍ കടലുകടക്കുന്നു. ബസ് ഫീഡ്, എംടിവി, ദി ന്യുയോര്‍ക് ടൈംസ് തുടങ്ങി പ്രമുഖ രാജ്യാന്തര ചാനലുകള്‍ വഴി ഏഴാം കടലിനപ്പുറത്തെ പ്രേക്ഷകരും ഇനി ഈ ചുവടുകളുടെ ആസ്വാദകരാകും.
വീഡിയോയില്‍ നിന്ന് ലഭിക്കുന്ന വരുമാനം സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് സ്‌കൂള്‍ ഓഫ് കൊമേഴ്‌സിന് നേതൃത്വം നല്‍കുന്ന ഇന്തര്‍ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ പദ്ദതി. സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം ജന നന്‍മക്കായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
ലോകത്തിലെ തന്നെ മുന്‍നിര മീഡിയ ഗ്രൂപ്പുമായി ധാരണയിലെത്തിയതിന്റെ സന്തോഷത്തിലാണ് നര്‍ത്തകരും.സിനിമ ലോകത്ത് നിന്നുള്ള ക്ഷണങ്ങള്‍ക്കും നന്ദി പറയുന്നു.
കോളേജിലെ ഓണാഘോഷത്തിന്റെ ഭാഗമായി കളിച്ച ഡാന്‍സ് വീഡിയോ അമേരിക്കന്‍ ടിവി അവതാരകനായ ജിമ്മി കിമല്‍ റിട്വീറ്റ് ചെയ്തതോടെയായിരുന്നു ലോകശ്രദ്ധ നേടിയത്.
