ജിമിക്കി കമ്മലിന്‍റെ ഓളം ചെറുതായി ഒന്നടങ്ങുമ്പോള്‍ ജിമിക്കി കമ്മലിന്‍റെ മറ്റൊരു കിടിലന്‍ പെര്‍ഫോമന്‍സും ആയി ആരെങ്കിലും എത്തും. ജിമിക്കി കമ്മലിന്‍റെ പല വേര്‍ഷന്‍സ് വന്നിട്ടുണ്ട്. ഓരോ വേര്‍ഷനും അതാത് സമയത്തെ മികച്ച പെര്‍ഫോമന്‍സുകളായി ആളുകള്‍ നെഞ്ചേറ്റിയിരുന്നു. ഏറ്റവും ഒടുവില്‍ ട്രംപിന്‍റെ ജിമിക്കി കമ്മല്‍ ആണ് വൈറലായിരിക്കുന്നത്. ട്രംപ് മാത്രമല്ല ഹിലരിയും ഒബാമയും പിന്നെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉണ്ട് കൂടെ. ഹിലരിയും ഒബാമയും ചെറിയ ചുവടുവെയ്പ്പുകളുമായി വീഡിയോയില്‍ എത്തുമ്പോള്‍ ചടുലമായ ചലനങ്ങളുമായി ട്രംപ് വീഡിയോയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ചെണ്ട കൊട്ടുമായി നരേന്ദ്ര മോദിയും വീഡിയോയിലുണ്ട്. എല്ലാവരും കൂടി തകര്‍ത്ത ജിമിക്കി കമ്മല്‍ കാണാം.