കൊച്ചി: സംഗീത സംവിധായകനായിരുന്ന ജോൺസൺ മാസ്റ്ററെ അനുസ്മരിച്ച് കൊച്ചിയില്‍ ഗാനാർച്ചന. അഞ്ചാം ചരമവാർഷികത്തിന്റെ ഭാഗമായിട്ടായിരുന്നു കൊച്ചിയിലെ പരിപാടി
ഭാവസാന്ദ്രമായ അനശ്വര ഗാനങ്ങൾ മലയാളിക്ക് നൽകിയ ജോൺസൺ മാസ്റ്ററുടെ അഞ്ചാം ചരമദിനം ആഗസ്റ്റ് 18നായിരുന്നു.ജോൺസൺ മാസ്റ്ററെ അനുസ്മരിക്കാൻ ആരാധകർ ഇടപ്പളളിയിലെ കേരള മ്യൂസിയം ഹാളിൽ ഒത്തുകൂടി.
അനശ്വര സംഗീതകാരന്റെ മനോഹര ഗാനങ്ങൾ അവർ ആലപിച്ചു. പ്രായവ്യത്യാസം മറന്ന് ആരാധകർ മലയാളികൾ താലോലിക്കുന്ന ജോൺസൺ മാസറ്ററുടെ ഗാനങ്ങളിലൂടെ കടന്നു പോയി.
ജോൺസൺ മാസ്റ്ററുടെ ആരാധകരും സംഗീത വിദ്യാർത്ഥികളും ഉള്‍പ്പെടുന്ന സഹൃദയക്കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
