നിര്‍മ്മാണം ഡ്രീം ഷോട്ട്‍സ് സിനിമ

കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കരിയര്‍ ആരംഭിച്ച്, ക്യാരക്ടര്‍ റോളുകള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന അഭിനേതാക്കളായി ഉയര്‍ന്ന നടന്മാരുണ്ട്. ജോജു ജോര്‍ജ്ജ് അതിലൊരാളാണ്. ജോജുവിനെ നായകനായി അവതരിപ്പിക്കുന്ന എം.പത്മകുമാര്‍ ചിത്രം ജോസഫിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. മമ്മൂട്ടിയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് ജോജുവിന്‍റെ കഥാപാത്രം. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ ചിത്രത്തിന്‍റെ ഷൂട്ടിംഗ് 11ന് തൊടുപുഴയില്‍ ആരംഭിച്ചു. ഷാഹി കബീര്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മനേഷ് മാധവനാണ്. കിരണ്‍ ദാസ് എഡിറ്റിംഗ്. സംഗീതം രഞ്ജിന്‍ രാജ്. സൗണ്ട് ഡിസൈന്‍ ടോണി ബാബു. ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ഇര്‍ഷാദ്, ആത്മീയ, മാളവിക മേനോന്‍, അനില്‍ മുരളി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.