സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങല്‍ അവാര്‍ഡ് ജേതാക്കളായ താരങ്ങള്‍ പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച് രംഗത്ത് വന്ന മുഖ്യമന്ത്രിക്കെതിരെ ജോയ് മാത്യു.തന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് രൂക്ഷമായ വിമര്‍ശനവുമായി ജോയ് മാത്യു രംഗത്തെത്തയിത്.
നമുക്ക് വേണ്ടത് നടീ-നടന്‍മാരാണെന്നും താരങ്ങളല്ലെന്നുമുള്ള മുഖവുരയോടു കൂടിയാണ് കുറിപ്പ് ആരംഭിക്കുന്നത്. അഭിനയമികവിനേക്കാള്‍ താരമൂല്യം നോക്കി സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി ജയിപ്പിച്ചെടുക്കുന്ന വിപ്ലവ പാര്‍ട്ടി നേതാവ് ഇങ്ങിനെ പറഞ്ഞില്ലെങ്കിലേ അല്‍ഭുതപ്പെടേണ്ടതുള്ളൂ എന്നും ജോയി മാത്യു പറയുന്നു.
താരങ്ങളെത്തിയില്ലെങ്കിലും ഒഴുകിയെത്തിയ തലശ്ശേരിക്കാരാണ് താരങ്ങളെന്നും. താരഭ്രമമില്ലാത്ത അവരെ അംഗീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇക്കാലമത്രയും അവാര്‍ഡുകള്‍ നല്‍കിവന്നത് മേളകള്‍ക്ക് ആളെ കൂട്ടാന്‍ വേണ്ടി മാത്രമാണെന്ന കച്ചവട തന്ത്രം തുറന്നു കാണിക്കാന്‍ കഴിഞ്ഞ അവാര്‍ഡ് ദാന ചടങ്ങിന് കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ശരിയായ ജേതാക്കള്‍ തലശ്ശേരിക്കാര്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ അവാര്‍ഡ് ജേതാക്കളല്ലാത്ത താരങ്ങള്‍ പങ്കെടുക്കാതിരുന്നതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചത് കണ്ടു-
നമുക്ക് വേണ്ടത് നടീനടന്മാരാണു
താരങ്ങളല്ല എന്ന് ഇനിയെങ്കിലും
ഇവരൊക്കെ മനസ്സിലാക്കാത്തത് എന്താണൂ?
അഭിനയമികവിനേക്കാള്‍ താരമൂല്യം നോക്കി സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി
ജയിപ്പിച്ചെടുക്കുന്ന വിപ്ലവ പാര്‍ട്ടി നേതാവ് ഇങ്ങിനെ പറഞ്ഞില്ലെങ്കിലേ അല്‍ഭുതപ്പെടേണ്ടതുള്ളൂ-
കഴിഞ്ഞ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ കമിറ്റിയുടെ ജേതാക്കളെ തിരഞ്ഞെടുത്ത രീതി -ചില പാകപ്പിഴകള്‍ ഉണ്ടായിരുന്നാല്‍പ്പോലും- മറ്റു പലവര്‍ഷങ്ങളില്‍ നടന്നതിനേക്കാള്‍
വ്യത്യസ്തവും ഗുണപരവുമായിരുന്നു എന്ന് പറയാതെ വയ്യ-
ഒരര്‍ഥത്തില്‍ ഇതുവരെ നല്‍കിപ്പോന്ന അവാര്‍ഡുകള്‍ ഇത്തരം മേളകള്‍ക്ക് ആളെക്കൂട്ടുവാനായിരുന്നു എന്ന കച്ചവടതന്ത്രം തുറന്നുകാണിക്കുവാനെങ്കിലും കഴിഞ്ഞ അവാര്‍ഡ് ദാന ചടങ്ങിനു കഴിഞ്ഞു-മറ്റൊരു കാര്യം ബഹുമാനപ്പെട്ട മുഖ്യമന്ത്രി മനസ്സിലാക്കേണ്ടതുണ്ട് , ഒരുവിധപ്പെട്ട അവാര്‍ഡ്ദാന ചടങ്ങുകള്‍ എല്ലാം ഇതുപോലെയൊക്കെത്തന്നെയാണല്ലോ- ജേതാവും അയാളുടെ
കുടുംബവും
പിന്നെ ക്ഷണിക്കപ്പെട്ട മറ്റുചിലരും!
മികച്ച കര്‍ഷകനായാലും മികച്ച മാധ്യമപ്രവര്‍ത്തകനായാലും
ഇനി മികച്ച നിയമസമാജികനായാല്‍പ്പോലും നമ്മുടെ നാട്ടില്‍
ഇങ്ങിനെയൊക്കെത്തന്നെ -
അതുകൊണ്ട് അവാര്‍ഡ്ദാന പരിപാടിക്ക് എത്താതിരുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ കുറ്റം പറയുന്നതിന്നുമുബ് സംഘാടകര്‍ മുഖ്യമന്ത്രി പറഞ്ഞ താരങ്ങള്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്രപ്രവര്‍ത്തകരെ ക്ഷിണിച്ചിരുന്നുവോ എന്ന് കൂടി അന്വേഷിക്കാമായിരുന്നു-
താരങ്ങളെയല്ല അഭിനേതാക്കളെയാണു ഞങ്ങള്‍ കാണാനിഷ്ടപ്പെടുന്നത് എന്ന് പ്രഖ്യാപിക്കുന്നതരത്തിലുള്ള തലശ്ശേരിയിലെ വന്‍ജനാവലിയുടെ സാന്നിദ്ധ്യം അതല്ലേ വ്യക്തമാക്കുന്നത്
അപ്പോള്‍ ശരിക്കും അവാര്‍ഡ് ജേതാക്കള്‍ താരാരാധന തലക്ക്പിടിക്കാത്ത തലശ്ശേരിക്കാരല്ലേ
