പതിനാറുകാരിയെ പള്ളിവികാരി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ജോയ് മാത്യു. വികാരിമാര്‍ക്ക് സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ മൂന്ന് വഴികള്‍ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലൂടെയാണ് ജോയ് മാത്യുവിന്റെ വിമര്‍ശനം.


ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സാത്താന്റെ പ്രലോഭങ്ങളെ അതിജീവിക്കാൻ മൂന്ന് വഴികൾ

വികാരി എന്നു പറയുമ്പോൾത്തന്നെ മനസ്സിലാക്കിക്കൂടെ അയാൾക്ക്‌ എല്ലാ വികാരങ്ങളുമുണ്ടെന്ന്.- ലൗകികജീവിത്തിന്റെ പ്രലോഭങ്ങളുമായി പിശാച്‌ പലരൂപത്തിൽ വരുമെന്നും അതിലൊന്നും പെട്ടുപോകരുതെന്നും വേദപുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും വികാരമുള്ളവർ പെട്ടുപോകുന്നു, പ്രത്യേകിച്ചും പിശാച്‌ കാമം കുത്തിവെക്കുമ്പോൾ-.

ഒന്നുകിൽ ധ്യാന കേന്ദ്രങ്ങളിലൊക്കെയുള്ളപോലെ സാത്താനെ ഓടിക്കുന്ന പരിപാടിയിലൂടെ സാത്താനെ ഓടിക്കണംയ അല്ലെങ്കിൽ പള്ളിവികാരി എന്നത്‌ ഒരു ജോലിയായികണ്ട്‌ വിവാഹിതനായി കുടുംബമായി കഴിയുന്നരെ ഈ ജോലിക്ക്‌ വെക്കണം. ഇനി ഇതൊന്നുമല്ലെങ്കിൽ നിർബന്ധമായും വന്ധ്യംകരിക്കുക. സന്യാസത്തിനു ആവശ്യമില്ലാത്ത ഒരു വസ്തു എന്തിനു വെറുതെ സാത്താന്റെ പ്രലോഭങ്ങൾക്ക്‌ വേണ്ടി കൊണ്ടു നടക്കണം?

പ്രത്യേകിച്ചും പള്ളിക്കാർതന്നെ നടത്തുന്ന ആശുപത്രികൾ ഉള്ളപ്പോൾ സംഗതി എളുപ്പവുമാണ്. - ഇക്കാര്യത്തിൽ മത മേലദ്ധ്യക്ഷന്മാർ വേണ്ടത്‌ ചെയ്താൽ ക്രിസ്ത്യാനി എന്നു തോന്നിക്കുന്ന പേരും വെച്ച്‌ നടക്കുന്ന എന്നെപ്പോലുള്ളവർക്ക്‌ തലയിൽ മുണ്ടിടാതെ നടക്കാം.