ജൂലി 2 ചലച്ചിത്രം തിയറ്ററുകളില്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ ഏറെ വിവാദം സൃഷ്ടിച്ച സിനിമയുടെ ഒരു രംഗം ചോര്‍ന്നതാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം. സിനിമ ഇറങ്ങുന്നതിന് രണ്ട് ദിവസം മുന്‍പാണ് ചിത്രത്തിലെ ഏറ്റവും ചൂടേറിയ രംഗം ഓണ്‍ലൈനില്‍ ചോര്‍ന്നത്. അതിനാല്‍ തന്നെ വളരെ ഗൌരവത്തോടെയാണ് സംഭവത്തെ അണിയറക്കാര്‍ കണ്ടത്.
സംഭവം തീര്‍ത്തും ആക്ഷേപകരം എന്നാണ് ജൂലിയിലെ പ്രധാന നടി റായി ലക്ഷ്മി പ്രതികരിച്ചത്. ചിത്രത്തിന്‍റെ പ്രമോഷന്‍ പണികളില്‍ ആയതിനാല്‍ സംഭവം അറിഞ്ഞത് വൈകിയാണെന്ന് താരം ട്വിറ്ററില്‍ കുറിച്ചു. അതേ സമയം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
