ഗ്യാങ്സ്റ്റര്‍ കോമഡി ചിത്രം നിര്‍മ്മാണം വിജയ് സേതുപതി പ്രൊഡക്ഷന്‍സ്

കൊലപാതകത്തിന് ക്വട്ടേഷന്‍ തന്നാല്‍ തട്ടിക്കൊണ്ടുപോകല്‍ ഫ്രീ! വിജയ് സേതുപതി നായകനാവുന്ന ഗ്യാങ്സ്റ്റര്‍ കോമഡി ജുംഗയിലെ നായകന്‍ പറയുന്നതാണിത്. ഗോകുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ 2.51 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ പുറത്തെത്തി. ഒരുകാലത്ത് കൊണ്ടാടപ്പെട്ട സൂപ്പര്‍താരചിത്രങ്ങളിലെ ക്ലീഷേകള്‍ സ്പൂഫുകളാവുന്ന കാലത്ത് ചിരിപ്പിക്കുന്ന അധോലോക നായകനാണ് ജുംഗ.

സയേഷ നായികയാവുന്ന ചിത്രത്തില്‍ മഡോണ സെബാസ്റ്റ്യന്‍ അതിഥിതാരമായി എത്തുന്നു. വിജയ് സേതുപതി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മാണവും സേതുപതി തന്നെ. രാധാ രവി, സുരേഷ് മേനോന്‍, യോഗി ബാബു എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.