ജുറാസിക് വേള്‍ഡ് ഫാളെന്‍ കിംഗ്ഡം ട്രെയിലര്‍
'ജുറാസിക് വേള്ഡ് ഫാളെന് കിംഗ്ഡം' എന്ന ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലര് പുറത്തിറങ്ങി. ജെ എ ബയോനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'ദ ഇംപോസിബ്ള്', 'ഓര്ഫനേജ്' എന്നീ ചിത്രങ്ങളുടെ സംവിധാകനാണ് ജെ എ ബയോ. ജുറാസിക് വേള്ഡ് എന്ന 2015 ല് പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഫാളെന് കിംഗ്ഡം. 2019 ജൂണില് ചിത്രം റിലീസ് ചെയ്യും. റിലീസ് ചെയ്ത് മണിക്കൂറുകള്ക്കുള്ളില് ട്വിറ്ററില് ട്രെന്റിംഗ് ആണ് ട്രയിലര്. ഒറ്റ ദിവസംകൊണ്ട് മുപ്പത് ലക്ഷത്തിലേറെ പേരാണ് ട്രെയിലര് കണ്ടത്.

