ചെന്നൈ: രണ്ടാം വരവിൽ  36 വയതിനിലെ , മകളീർ മട്ടും ,നാച്ചിയാർ എന്നീ സിനിമകളിലൂടെ ഹാട്രിക് വിജയം നേടിയ ജ്യോതിക അടുത്ത സിനിമയുടെ വിജയത്തിനായിട്ടുള്ള തീവ്ര ശ്രമത്തിലാണിപ്പോൾ. തുമാരി സുലു എന്ന സൂപ്പർ ഹിറ്റ് ഹിന്ദി സിനിമയുടെ തമിഴ് റീമേക്കായ 'കാട്രിൻ മൊഴി' യാണ് ജ്യോതികയുടെ പുതിയ ചിത്രം.

ഒക്ടോബർ 18 ന് ചിത്രം പ്രദർശനത്തിനെത്തും. പ്രേക്ഷക  പ്രശംസ നേടിയ  'മൊഴി' എന്ന സിനിമയ്ക്ക് ശേഷം  സംവിധായകൻ  രാധാമോഹനും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ  സവിശേഷത. അത് കൊണ്ട് തന്നെ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണുള്ളത്. വിദാർഥ്   'കാട്രിൻ മൊഴി' യിൽ ജ്യോതികയുടെ ഭർത്താവായി അഭിനയിക്കുന്നു.

റേഡിയോ ജോക്കിയായാണ് ജ്യോതിക ചിത്രത്തിലെത്തുന്നത്. സ്ത്രീ കേന്ദ്ര കഥാപാത്രമായിട്ടുള്ള സിനിമയാണെങ്കിലും എല്ലാ വിഭാഗം ആരാധകരെയും ആകർഷിക്കുന്ന രീതിയിലുള്ള , കുടുംബ സമേതം ഉള്ളു തുറന്നു ചിരിച്ച് ആഹ്ളാദപൂർവ്വം ആസ്വദിക്കാവുന്ന  ഒരു  വിനോദ  ചിത്രമായിരിക്കും  'കാട്രിൻ മൊഴി' എന്ന് സംവിധായകൻ  രാധാമോഹൻ  അവകാശപ്പെട്ടു.

ലക്ഷ്മി മഞ്ജു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിമ്പു അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു. ഭാസ്‌ക്കർ 'കുമരവേൽ, മനോബാല, മോഹൻ റാം , ഉമാ പത്മനാഭൻ എന്നിവരാണ് മട്ടു പ്രധാന അഭിനേതാക്കൾ .മഹേഷ് മുത്തുസാമി ഛായാഗ്രഹണവും ഏ ,എച്ച് .കാഷിഫ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു . ബോഫ്റ്റാ മീഡിയ വർക്‌സ് ലിമിറ്റഡിന്റെ ബാനറിൽ ജി .ധനഞ്ജയൻ ,എസ് . വിക്രംകുമാർ ,ലളിതാ ധനഞ്ജയൻ എന്നിവർ ചേർന്നാണ് കാട്രിൻ മൊഴി നിർമ്മിച്ചിരിക്കുന്നത്.