സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ജീവത്യാഗം ചെയ്​തവർക്ക്​ സംഗീതാർച്ചനയുമായി മലയാളിയുടെ സ്വന്തം സുഖമുള്ള നിലാവി​ൻ്റെ പാട്ടുകാരി. പ്രിയഗായിക ജ്യോത്സനയാണ്​ സ്വാതന്ത്ര്യദിനത്തി​ൻ്റെ 70ാം വാർഷികത്തിൽ വേറിട്ട വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. ദൂരദർശനിൽ 1990 കൾ വരെ നിറഞ്ഞുനിന്ന തീം സോംഗായ ‘ ബജേ സർഗം ഹർ തരഫ്​സേ, ഗൂഞ്ച്​ ബൻകർ ദേശ്​ രാഗ്​ എന്ന്​ തുടങ്ങുന്ന ഗാനവും വന്ദേമാതരവും മിക്​സ്​ ചെയ്​താണ്​ വീഡിയോ പുറത്തിറക്കിയത്​.

പിയാ​നോയും ഫ്ലൂട്ടും മാത്രം ഉപയോഗിച്ചുള്ള വീഡിയോയിൽ മലയാളം വരികളും കടന്നുവരുന്നുണ്ട്​. ഫെയ്​സ്​ബുക്ക് ലൈവിൽ ജ്യോത്സന തന്നെയാണ്​ വീഡിയോ യൂട്യൂബിൽ അപ്​ലോഡ്​ ചെയ്​ത വിവരം അറിയിച്ചത്​. വിപിൻ വേണുഗോപാലാണ് എഡിറ്റിങ്ങ്. റാൽഫൺ സ്​റ്റീഫൺ പിയാനോ. രാജേഷ്​ ഫ്ലൂട്ട്. 4.47 മിനിറ്റ്​ ദൈർഘ്യമുള്ള വീഡിയോ ഇതിനകം ഒട്ടേറെ പേർകണ്ടുകഴിഞ്ഞു. 

സ്വാത​ന്ത്ര്യസമരത്തിൽ രാജ്യത്തിന്​ വേണ്ടി ജീവിതം നീക്കിവെച്ചവർക്ക്​ വേണ്ടിയുള്ള സമർപ്പണമാണ്​ വീഡിയോ ജ്യോത്സന പറയുന്നു. ആർഭാഡങ്ങൾ ഒന്നുമില്ലെന്ന്​ ജ്യോത്സന പറയുന്നുവെങ്കിലും കാമറയും എഡിറ്റിങും വീഡിയോയെ മികച്ച അനുഭവമാക്കി മാറ്റുന്നുണ്ട്​.