ഇംഗ്ലീഷിലോ തമിഴിലോ തെലുങ്കിലോ കാലാ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്‌താല്‍ അതിനൊപ്പം ഇമോജി പ്രത്യക്ഷപ്പെടുംകബാലിക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലാ ജൂൺ ഏഴിന‌് തിയറ്ററുകളിലെത്തും

രജനിയുടെ കാലാ ഇറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സൂപ്പര്‍സ്റ്റാറിന്‍റെ കാലാ അവതാരത്തിന്‍റെ ഇമോജിയുമായി ട്വിറ്റര്‍. ഇംഗ്ലീഷിലോ തമിഴിലോ തെലുങ്കിലോ കാലാ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്‌താല്‍ അതിനൊപ്പം പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് ഇമോജി സെറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഹിന്ദിയില്‍ കാലാകരികാലന്‍ എന്ന് ടൈപ്പ് ചെയ്താലാണ് ഇമോജി പ്രത്യക്ഷപ്പെടുക. 

Scroll to load tweet…

Scroll to load tweet…

കബാലിക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലാ ജൂൺ ഏഴിന‌് തിയറ്ററുകളിലെത്തും. ഏപ്രില്‍ 27ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും തമിഴ്‌നാട്ടിലെ സിനിമാ സമരത്തിന്‍റെ ഭാഗമായി റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. 

മുംബൈയിലെ തിരസ്ക്കരിക്കപ്പെട്ട തമിഴര്‍ക്കായി പൊരുതുന്ന ചേരിയില്‍ നിന്നുള്ള അധോലോക നായകന്റെ വേഷത്തിലാണ് രജനികാന്ത് കാലായില്‍ എത്തുന്നത്. ഇതിനു മുന്‍പ് രജനിയും പാ രഞ്ജിത്തും ഒന്നിച്ച കബാലിയില്‍ മലേഷ്യയില്‍ നിന്നുള്ള അധോലോക നായകനായാണ് രജനി എത്തിയത്. 

പാ രഞ്ജിത്ത് തന്നെ തിരക്കഥ എഴുതിയിരിക്കുന്ന കാലായില്‍ ഹുമ ഖുറേഷിയാണ് നായിക. നാന പടേക്കര്‍, ഈശ്വരി, സമുദ്രക്കനി ഈശ്വരി റാവു, അഞ്ജലി പാട്ടീല്‍, സുകന്യ എന്നിവരാണ് മറ്റ‌് താരങ്ങൾ.

നടനും രജനിയുടെ മരുമകനുമായ ധനുഷാണ് വണ്ടര്‍ല ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. 

ശങ്കറിന്റെ രജനി ചിത്രം 2.0വും ഈവര്‍ഷം പുറത്തിറങ്ങാനുണ്ട‌്.