ആഷിഖ് അബു സംവിധാനം ചെയ്യുന്ന മായനദിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. കാറ്റില്‍ ശലഭങ്ങള്‍ പോലെ നാം മധുരങ്ങള്‍ തേടി പോകുന്നു എന്ന് തുടങ്ങുന്ന പ്രണയാര്‍ദ്രമായ ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമന്‍ ആണ്. 

ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തില്‍ സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, ബേസില്‍ ജോസഫ് എന്നിവര്‍ക്ക് പുറമെ അപര്‍ണ ബാലമുരളി, ഐശ്വര്യ ലക്ഷ്മി എന്നിവരും അണിനിരക്കുന്നു.