ചെന്നൈ: കബാലി റിലീസ് ചെയ്ത ദിനങ്ങളില്‍ ഉയര്‍ന്ന ഏറ്റവും വലിയ ചോദ്യം, രജനീയുടെ പടം ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ റെക്കോഡ് തകര്‍ക്കുമോ എന്നതായിരുന്നു. എന്നാല്‍ ആദ്യത്തെ വന്‍ കലക്ഷന്‍ നേടിയ കബാലിക്ക് എന്നാല്‍ ബാഹുബലിക്ക് അടുത്ത് കലക്ഷനില്‍ എത്താന്‍ സാധിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. 

ആദ്യദിനത്തില്‍ ഇന്ത്യന്‍ കലക്ഷന്‍ 80 കോടിയില്‍ ഏറെ നേടിയ കബാലി ഇതുവരെ 200 കോടിക്ക് അടുത്ത് നേടിയിട്ടുണ്ട്. എന്നാല്‍ ആദ്യ ദിനങ്ങളില്‍ കളിച്ചിരുന്ന സ്ക്രീനുകളുടെ എണ്ണം പകുതിയില്‍ ഏറെയായി കുറഞ്ഞു കഴിഞ്ഞു. 615 കോടിയാണ് ബാഹുബലി ആഗോള തലത്തില്‍ നിന്നും നേടിയത്. ഒന്നാം വാരം കഴിഞ്ഞപ്പോള്‍ കബാലി നേടിയത് 175 കോടിയാണ്. 

അതേ സമയം ബാഹുബലിയുടെ ചൈനീസ് ഡബ്ബിങ്ങ് പതിപ്പ് ചൈനയില്‍ ആദ്യദിനങ്ങളിലെ മികച്ച തുടക്കത്തിന് ശേഷം തകര്‍ന്നടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ജര്‍മ്മന്‍ ഭാഷയിലും ഇത്തരത്തില്‍ ഇറക്കിയ ബാഹുബലി ബോക്സ്ഓഫീസ് ദുരന്തമായിരുന്നു.