മുംബൈ: തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാളും, ബോളിവുഡ് നടന്‍ രൺദീപ് ഹൂഡയും തമ്മിലുള്ള ലിപ്പ്ലോക്ക് ചര്‍ച്ചയാകുന്നു‍. കാജലിന്‍റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം ദോ ലഫ്സോൻ കി കഹാനിയിലാണ് രണ്‍ദീപും കാജലും തമ്മിലുള്ള ഇഴുകി ചേര്‍ന്ന രംഗങ്ങളുള്ളത്.

എന്നാല്‍ ഇത്തരം ഒരു ചുംബന രംഗം സംവിധായകന്‍ കാജലിനോട് മുന്‍കൂട്ടി പറഞ്ഞിരുന്നില്ലെന്നാണ് അണിയറ വര്‍ത്തമാനം. എന്നാല്‍ പറഞ്ഞപ്പോള്‍ സിനിമയിൽ നിന്നും ഇത് ഒഴിവാക്കണമെന്ന് കാജല്‍ സംവിധായകനോട് ആവശ്യപ്പെട്ടു. ചുംബനം ഒഴിവാക്കി ഈ രംഗം രംഗം എടുക്കാം എന്ന് കാജല്‍ പറഞ്ഞു.

എന്നാൽ ചുംബനത്തിന് മുന്‍പുള്ള പ്രണയ രംഗം മനോഹരമാക്കിയെന്നും ഈ സിനിമയിൽ തന്നെ ഏറ്റവും ശ്രദ്ധനേടുന്നതും ഈ പ്രണയരംഗമായിരിക്കുമെന്ന് സംവിധായകൻ കാജലിനോട് പറഞ്ഞു. അതുകൊണ്ടു തന്നെ ഇനി ഈ ലിപ്‌ലോക്ക് രംഗം ഒഴിവാക്കിയാൽ പടത്തിന് തന്നെ മോശമാകുമെന്ന് സംവിധായകന്‍ കാജലിനെ ധരിപ്പിച്ചു.

ഒടുക്കം തിരക്കഥയോട് നീതിപാലിക്കാൻ കാജല്‍ ചുംബനത്തിന് സമ്മതിക്കുകയായിരുന്നുവെന്നാണ് അണിയറ വര്‍ത്തമാനം. ചിത്രത്തില്‍ അന്ധയായി ആണ് കാജല്‍ അഭിനയിക്കുന്നത്.