ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് കക്ഷി: അമ്മിണിപിള്ള. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

വക്കീല്‍ വേഷത്തിലാണ് ആസിഫ് അലി ചിത്രത്തില്‍ അഭിനയിക്കുന്നത്. സനിലേഷ് ശിവന്റെ തിര്കകഥയില്‍ ദിൻജിത്ത് അയ്യത്താൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. വിജയരാഘവൻ, ഉണ്ണിരാജ, സുധി പറവൂര്‍, നിര്‍മല്‍ പാലാഴി, ശിവദാസൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.