മിമിക്രിയിലെ സൂപ്പര്‍ താരമായിരുന്നു അബി. 90 കളില്‍ സിനിമയെ പോലെ മിമിക്രിയെ ജനങ്ങള്‍ നെഞ്ചിലേറ്റിയ കാലത്താണ് അബിയുടെ രംഗപ്രേവേശനം.  കൊച്ചിന്‍ കലാഭവനിലൂടെയായിരുന്നു അബി മിമിക്രി രംഗത്തേക്ക് കടന്നു വന്നത്. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അബി ചെയ്തു. എന്നാല്‍ സിനിമയില്‍ അത്ര ഉയരത്തിലെത്താന്‍ ഈ താരത്തിന് ആയിട്ടില്ല. എന്നാല്‍  തന്റെ സ്വപ്‌നം മകനിലൂടെ സാധിച്ചെടുക്കുകയായിന്നു ഈ താരം. 

 കിസ്മത്ത് എന്ന  സിനിമയിലൂടെയാണ് അബിയുടെ മകന്‍ ഷെയ്ന്‍ നിഗം ശ്രദ്ധേയനാകുന്നത്.  മകന്‍ സിനിമയില്‍ കാലുറപ്പിക്കുന്നത് കണ്ടതിന് ശേഷമാണ് അബിയുടെ വിയോഗമെന്നത് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നാണ്.  ബിടെക് വിദ്യാര്‍ത്ഥിയായ ഷെയ്ന്‍ ഇതിനോടകം ഒട്ടേറെ സിനിമകളില്‍ വേഷമിട്ട് കഴിഞ്ഞു.

നാലുവയസ്സ് മുതല്‍ താന്‍ വാപ്പച്ചിക്കൊപ്പം സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും പങ്കെടുത്ത വ്യക്തിയാണ് ഷെയ്ന്‍ എന്ന് പല പരിപാടികളിലും പറഞ്ഞിട്ടുണ്ട്. ഇത്  വെളിവാക്കുന്നത് തനിക്ക് കിട്ടാത്തത് മകനിലൂടെ അബി നേടിയെടുക്കുകയായിരുന്നു. അബിയുടെ മകന്‍ എന്ന പേരിലാണ് താന്‍ അറിയപ്പെടുന്നതെന്നും ഷെയ്ന്‍ പറഞ്ഞിട്ടുണ്ട്.  

മകനെ കുറിച്ച് അബി ഒരു അഭിമുഖത്തില്‍ പറയുന്നതിങ്ങനെ വലിയ റേഞ്ചിലേക്ക് പോകുന്ന നടനാണ് ഷെയ്ന്‍ എന്ന ്അന്നയും റസൂലും അഭിനയിക്കുമ്പോള്‍ രാജീവ് രവി എന്നോട് പറഞ്ഞിട്ടുണ്ട്. പിതാവെന്ന നിലയില്‍ ഇത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ഇതിലൂടെ അബി ജീവിക്കും മകനിലൂടെയെന്ന് ആരാധകര്‍ക്ക് ആശ്വസിക്കാം