താരസംഘടനയായ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനമെന്ന് കലാഭവന്‍ ഷാജോണ്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കലാഭവന്‍ ഷാജോണ്‍ ഇക്കാര്യം പറഞ്ഞത്.

പൃഥ്വിരാജിന് നിര്‍ബന്ധം മൂലം മമ്മൂട്ടിയാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത് എന്ന പ്രചാരണം തെറ്റാണ്. എല്ലാവരോടും അഭിപ്രായം ചോദിച്ചിരുന്നു. താനടക്കം തീരുമാനത്തെ പിന്തുണച്ചു. ഇപ്പോള്‍ തീരുമാനം തെറ്റിയെന്ന് സംശയിക്കുന്നു. പുറത്താക്കിയത് പുനരാലോചിക്കണമെന്നാണ് തന്റെ അഭിപ്രായം- കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.