മോഹന്‍ലാലിനെ എനിക്ക് ഭയങ്കര പേടിയാണ് എന്ന തന്റെ കഥ മോഷ്‌ടിച്ച് സിനിമയാക്കുന്നു എന്ന ആരോപണവുമായി കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാര്‍ രംഗത്ത്. ഇന്ദ്രജിത്തിനെയും മഞ്ജുവാര്യരേയും കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ എന്ന സിനിമയുടെ സംവിധായകന്‍ സാജിദ് യഹിയക്കെതിരെ ഫെഫ്ക റൈറ്റേഴ്‌സ് യൂനിയന് പരാതി നല്‍കുമെന്ന് കലവൂര്‍ രവികുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പത്തുവര്‍ഷം വര്‍ഷം മുമ്പാണ് പ്രമുഖ സംവിധായകനും കഥാകൃത്തുമായ കലവൂര്‍ രവികുമാര്‍ മോഹന്‍ലാലിനെ എനിക്ക് ഭയങ്കര പേടിയാണ് എന്ന പുസ്തകം പുറത്തിറക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം പുസ്തകത്തിന്‍റെ രണ്ടാമത്തെ എഡിഷനും പുറത്തിറങ്ങി. മോഹന്‍ലാലിന്‍റെ ആരാധികയുടെ കുടുംബം അഭിമൂഖീകരിക്കുന്ന സംഘര്‍ഷത്തിന്‍റെ കഥ ഇപ്പോള്‍ പുതുതായി നിര്‍മ്മിക്കുന്ന സിനിമയുടെ ആശയമാക്കി എന്നാണ് കഥാകൃത്ത് ആരോപിക്കുന്നത്.
ഇങ്ങനെയൊരു സിനിമ എടുക്കുമ്പോള്‍ ചെയ്യേണ്ട നിയമപരമായ കാര്യങ്ങളൊന്നും സംവിധായകന്‍ ചെയ്യാന്‍ കൂട്ടാക്കിയില്ല. കേരളത്തിലെ പല എഴുത്തുകാരും ഈ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്..
നേരത്തെയും തനിക്ക് ഇത്തരം അനുഭവമുണ്ടായിട്ടുണ്ട്. കേരളത്തിലെ ഒരെഴുത്തുകാര്‍ക്കും ഇങ്ങനെ ഒരു ഗതി വരരുതന്നെും കലവൂര്‍ രവികുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
