പൃഥ്വിരാജും തമിഴ് താരം സത്യരാജും ഒന്നിക്കുന്നതിന്റെ ത്രില്ലില്ലാണ് ആരാധകര്‍. പൃഥ്വിരാജിനെ നായകനാക്കി എസ് മഹേഷ് സംവിധാനം ചെയ്യുന്ന കാളിയന്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ വീഡിയോ പോസ്റ്റര്‍ പുറത്തിറങ്ങി.

പൃഥ്വിരാജിന്റെ സംഭാഷണം അടങ്ങിയ പോസ്റ്ററാണ് അദ്ദേഹം പുറത്ത് വിട്ടത്. ചരിത്രം മറന്ന് പോയ വീരഗാഥയാണ് കാളിയന്റേതെന്ന് പോസ്റ്ററിനൊപ്പം പൃഥ്വിരാജ് കുറിച്ചു. 

 മാജിക് മൂണിന്റെ പ്രൊഡക്ഷന്‍ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബി.ടി അനില്‍ കുമാറാണ്.

ആക്ഷന്‍ ത്രില്ലറില്‍ ഒരുക്കുന്ന ചിത്രത്തിന് ബോളിവുഡ് സംഗീത സംവിധായകന്‍ ശങ്കര്‍ എഹ്സാന്‍ ലോയ് ആണ് ഈ ചിത്രത്തിനും സംഗീതമൊരുക്കുന്നത്. സുജിത് വാസുദേവാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.