കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ഞെട്ടിപ്പിച്ചുവെന്ന് നടന്‍ കാളിദാസ്. ഫേസ്ബുക്കിലുടെയാണ് കാളിദാസിന്റെ പ്രതികരണം.
പ്രിയപ്പെട്ട സുഹൃത്തിനെ അക്രമിച്ച വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിപ്പോയി. ഇത്തരം ആള്‍ക്കാരെ മനുഷ്യന്‍മാര്‍ എന്നു വിളിക്കാനാകില്ല. കാരണം സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്ന് അറിയാത്തവരാണ് ഇവര്‍. ഇത്തരക്കാരെ എന്തുകൊണ്ട് തൂക്കിക്കൊല്ലുന്നില്ല എന്നതിലാണ് അദ്ഭുതം- കാളിദാസ് ഫേസ്ബുക്കില്‍ പറയുന്നു.
