ജയറാമിന്റെ മകന്‍ കാളിദാസ് ജയറാമിന് സിനിമയില്‍ നായകനാകാന്‍ വഴിയൊരുക്കിയത് ഒരു മിമിക്രി പ്രകടനമാണ്. വിജയ് ഫിലിം അവാര്‍ഡ് ദാന ചടങ്ങിലാണ് കാളിദാസ് ജയറാം താരങ്ങളെ അനുകരിച്ച് ആദ്യം കയ്യടി നേടിയത്. തുടര്‍ന്ന് തമിഴ് സിനിമയിലേക്ക് നായകനായി ക്ഷണം ലഭിക്കുകയും ചെയ്തു. ഇപ്പോഴിതാ കാളിദാസ് ജയറാം വിജയ്‍യെ അനുകരിച്ച് വീണ്ടും കയ്യടി നേടുന്നു. സ്റ്റാര്‍ വിജയ്‍യുടെ ഒരു പ്രോഗ്രാമിലാണ് കാളിദാസ് ജയറാം വീണ്ടും വിജയ്‍യെ അനുകരിച്ചത്.

അതേസമയം മലയാളത്തിലും നായകനാകാനുള്ള തയ്യാറെടുപ്പിലാണ് കാളിദാസ് ജയറാം. എബ്രിദ് ഷൈന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് കാളിദാസ് ജയറാം നായകനാകുന്നത്.