കാളിദാസ് ജയറാം നായകനാകുന്ന പൂമരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയിലെ പൂമരം എന്ന ഗാനം ഹിറ്റാകുകയും കാളിദാസനെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ സിനിമ മാത്രം പ്രദര്‍ശനത്തിന് എത്താന്‍ വൈകുകയാണ്. ഇതിനിടയില്‍ കാളിദാസന്റെ തമിഴ് ചിത്രം റിലീസാകുകയും ചെയ്തു. മലയാളികളുടെ കാത്തിരിപ്പ് തുടരുകയാണ്.

എബ്രിഡ് ഷൈന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. സിനിമ നീണ്ടുപോയതോടെ ട്രോളുകളും കളിയാക്കലുമായി. പുറത്തിറങ്ങാത്ത സിനിമയ്ക്ക് നിരൂപണം വരെ എത്തി. എന്നാല്‍ ഇതെല്ലാം തമാശയോടെയാണ് കാളിദാസന്‍ കണ്ടത്.

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവും സിനിമയിലേക്ക് എത്തിയതോടെ ആരാധകരുടെ ക്ഷമക്കെട്ടു. താരുപത്രന്മാരായ ദുല്‍ഖറും , പ്രണവും, ഗോകുലുമെല്ലാം സിനിമയില്‍ സജീവമായതോടെ കാളിദാസന്റെ അവസഥ് പറഞ്ഞ് വീണ്ടും ട്രോള്‍ എത്തിയിരിക്കുകയാണ്. 

 ദുല്‍ഖഖും പ്രണവും ഗോകുലുമെല്ലാം സൂപ്പര്‍ കാറിലും ബൈക്കിലുമെല്ലാം പറക്കുമ്പോള്‍ കാളിദാസന്‍ ഇപ്പോഴും സൈക്കിളില്‍ സഞ്ചരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. കാളിദാസന്‍ തന്നെയാണ് ട്രോള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.