ജയറാമിന്റെ മകൻ കാളിദാസ് ജയറാം നായകനാകുന്ന സിനിമയാണ് മിസ്റ്റര്‍ ആൻഡ് മിസ് റൌഡി. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രം നാളെ തീയേറ്ററുകളിലേക്ക് എത്തും. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കലിപ്പ് ലുക്കിലാണ് കാളിദാസ് ജയറാം ചിത്രത്തിലെങ്കിലും ചിരിക്കു വകതരുന്നതായിരിക്കും മിസ്റ്റര്‍ ആൻഡ് മിസ് റൌഡി എന്നാണ് ട്രെയിലറുകളിലെ സൂചന. കാളിദാസ് ജയറാമും കൂട്ടുകാരായി അഭിനയിക്കുന്ന താരങ്ങളും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങള്‍ തന്നെയായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. അപര്‍ണ ബാലമുരളിയാണ് നായികയാകുന്നത്. സായ് കുമാര്‍, വിഷ്‍ണു ഗോവിന്ദൻ, ശരത്, ഗണപതി തുടങ്ങി വൻ താരനിരയുമുണ്ട്.