ഇനി കാളിദാസ് ജയറാം ജീത്തു ജോസഫിന്റെ സംവിധാനത്തില്‍
കാളിദാസ് ജയറാം നായകനായ മലയാള ചിത്രം ഏറെ കാത്തിരുന്നതിനു ശേഷമായിരുന്നു പ്രേക്ഷകരിലേക്ക് എത്തിയത്. വൈകി എത്തിയെങ്കിലും പൂമരത്തിലെ കാളിദാസിന്റെ അഭിനയം പ്രേക്ഷകര് സ്വീകരിക്കുകയും ചെയ്തു. എന്തായാലും കാളിദാസ് ജയറാം പുതിയ മലയാള സിനിമയും പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രണവ് മോഹൻലാലിന്റെ ആദ്യ ചിത്രം തന്നെ ഹിറ്റാക്കിയ ജീത്തു ജോസഫ് ആണ് കാളിദാസ് ജയറാമിന്റെ പുതിയ മലയാള സിനിമ സംവിധാനം ചെയ്യുന്നത്. കാളിദാസ് ജയറാം തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.
സമൂഹ്യമാധ്യമങ്ങളിലൂടെ ഒരുപാട് സുഹൃത്തുക്കള് ചോദിക്കുന്നുണ്ട്, എന്റെ അടുത്ത മലയാള സിനിമ ഏതെന്ന്. അക്കാര്യം പറയാൻ ഏറെ സന്തോഷമുണ്ട്. നമ്മുടെ സ്വന്തം ജീത്തു ജോസഫ് സാറിനൊപ്പമാണ് അടുത്ത സിനിമ. പ്രൊജക്റ്റിനെ കുറിച്ചുള്ള കൂടുതല് വിവരങ്ങള് ഇപ്പോള് വെളിപ്പെടുത്താനാകില്ല. ഈ സിനിമ ഈ വര്ഷം അവസാനം സംഭവിക്കും. എന്റെ അടുത്ത സിനിമ (തമിഴ് സിനിമ) അല്ഫോണ്സ് ഏട്ടൻ സംവിധാനം ചെയ്യുന്ന കാര്യം അറിയുമല്ലോ- കാളിദാസ് ജയറാം പറയുന്നു.
