ദുല്‍ഖറിന്റെയും ഗ്രിഗറിയുടെ പാട്ടുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇരുവര്‍ക്കും അഭിനയം മാത്രമല്ല പാട്ടും വഴങ്ങുമെന്നും എബിസിഡി സിനിമയിലൂടെ തെളിയിച്ചതാണ്. നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന 'കല്യാണം' എന്ന ചിത്രത്തിലാണ് ഇരുവരും ചേര്‍ന്ന് വീണ്ടും പാടിയത്.

സ്റ്റുഡിയോയില്‍ നിന്ന് തമാശകള്‍ പറഞ്ഞ് ഫ്രീക്കന്മാരായി ധൃതംഗപുളകിതന്‍ എന്നു തുടങ്ങുന്ന പാട്ടാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ തരംഗമായികൊണ്ടിരിക്കുന്നത്. ഒറ്റരാത്രികൊണ്ട് ഒന്നര ലക്ഷത്തോളം പേരാണ് ഈ പാട്ട് കണ്ടത്. ഇവരുടെ പാട്ട് മാത്രമല്ല ശ്രാവണിന്റെ കിടിലന്‍ ഡാന്‍സും പ്രേക്ഷകരെ രസിപ്പിക്കുന്നതാണ്.

 ലിങ്കു എബ്രഹാം എഴുതിയ വരികള്‍ക്ക് പ്രകാശ് അലെങ്കസാണ് സംഗീതം പകര്‍ന്നത്. പാട്ടിന്റെ വരികളില്‍ നിറയെ യുവാക്കള്‍ തമ്മില്‍ പറഞ്ഞുനടക്കുന്ന തമാശരൂപേണയുള്ള കാര്യങ്ങളാണ്. തട്ടുപൊളിപ്പന്‍ താളത്തിലുള്ള റാപ് ആലാപനത്തോടുകൂടിയുള്ള ഈ ഗാനം യുവാക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്.