സംവിധായകന്‍ പ്രിയദര്‍ശന്‍റെയും നടി ലിസിയുടെയും മകള്‍ കല്യാണി തന്‍റെ ആദ്യ ചിത്രം ഹലോ ഹിറ്റായതിന്‍റെ സന്തോഷത്തിലാണ്. വിക്രം കുമാര്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി വെള്ളിത്തിരയില്‍ എത്തിയത്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അകിനേനിയുടെ നായികയായാണ് കല്യാണിയുടെ അരങ്ങേറ്റം.

ഹലോ കണ്ടപ്പോള്‍ മോഹന്‍ലാല്‍ തന്നെ കെട്ടിപ്പിടിച്ചെന്ന് കല്യാണി പറയുന്നു. അത് വലിയൊരു സമ്മാനമായി കരുതുന്നുവെന്ന് കല്യാണി പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി പറഞ്ഞത്.

എന്നെകൊണ്ട് ഒരു കാര്യം നന്നായി ചെയ്യാന്‍ സാധിക്കുമെന്ന് ആര്‍ക്കും വിശ്വാസമില്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. കാരണം സിനിമയില്‍ അഭിനയിച്ചത് ഒരു തയാറെടുപ്പുമില്ലാതെയാണ്. ഹലോ കണ്ടതിന് ശേഷം പ്രണവ് മോഹന്‍ലാലും എന്‍റെ സഹോദരനും മേസേജ് അയച്ച് ചോദിച്ചു നിനക്ക് അഭിനയിക്കാന്‍ ഒക്ക അറിയും അല്ലേ എന്ന്?.

 കളിക്കൂട്ടുകാരനായ പ്രണവിനൊപ്പം അഭിനയിക്കാന്‍ ഒരു അവസരം കിട്ടിയാല്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് കല്യാണി ഇങ്ങനെ പറഞ്ഞു.

 "തീര്‍ച്ചയായും, കാരണം മോഹന്‍ലാലിന്‍റെയും പ്രിയദര്‍ശന്‍റെയും സിനിമകള്‍ ഇഷ്ടപ്പെടുന്ന മലയാളികള്‍ക്ക് ഇരുവരുടെയും കുട്ടികളെ ഒരേ സ്ക്രീനില്‍ കാണാന്‍ ആഗ്രഹമുണ്ടായിരിക്കാം. ഭാവിയില്‍ ഒരുമിച്ച് ഒരു സിനിമ ചെയ്തേക്കാം". കല്യാണി പറഞ്ഞു.