തിയറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് കുതിക്കുകയാണ് ബാഹുബലി 2: ദ കണ്‍ക്ലൂഷന്‍. കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിച്ചു മുന്നേറുകയാണ് ബാഹുബലി 2. ചിത്രത്തെ വാനോളം പുകഴ്‌ത്തി പ്രമുഖ ചലച്ചിത്രതാരങ്ങളൊക്കെ രംഗത്തെത്തിയിട്ടുണ്ട്. ഉലകനായകന്‍ കമല്‍ഹാസനും ബാഹുബലിയെക്കുറിച്ച് ചിലത് പറയാനുണ്ട്. സാമ്പത്തികമായി ബാഹുബലി 2 നേടിയ വിജയം സിനിമാ വ്യവസായത്തിന് വലിയ നേട്ടമായി മാറിക്കഴിഞ്ഞതായി കമല്‍ഹാസന്‍ പറഞ്ഞു. ദ ഹിന്ദു ദിനപത്രത്തോടാണ് കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയില്‍ ഇതുവരെ വന്നതില്‍ മികച്ച കഥകളിലൊന്നാണ് ബാഹുബലിയുടേത്. തമിഴ് സിനിമയിലെ മറ്റൊരു സൂപ്പര്‍താരം രജനികാന്തും നേരത്തെ ബാഹുബലി 2നെ പുകഴ്ത്തി രംഗത്തുവന്നിരുന്നു. ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ് ബാഹുബലി 2 എന്നായിരുന്നു രജനിയുടെ പ്രതികരണം.