ഇന്ത്യന്‍ മുന്‍ ലോക സുന്ദരി ഐശ്വര്യ റായിയെ മണിരത്‌നം ആണ് വെള്ളിത്തിരയിലേക്ക് എത്തിച്ചത്. 'ഇരുവര്‍' എന്ന ചിത്രത്തില്‍ ഡബിള്‍ റോളിലായിരുന്നു ഐശ്വര്യ് എത്തിയത്. എന്നാല്‍ വീണ്ടും ഒരു ലോക സുന്ദരി കൂടി സിനിമയിലേക്ക് എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത. 2017ല്‍ ലോക സുന്ദരി പട്ടം 21 വയസുകാരിയായ ഹരിയാന സ്വദേശിനി മാനുഷി ഛില്ലറാണ് വെള്ളിിത്തിരയിലേക്ക് എത്തുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കോളിവഡില്‍ നിന്നും വരുന്നത്.

 സംവിധായകന്‍ ശങ്കറാണ് മാനുഷിയെ സിനിമയിലേക്ക് എത്തിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ശങ്കറിന്റെ അടുത്ത ചിത്രമായ ഇന്ത്യന്‍ 2 വിലേക്കാണ് മാനുഷിയെ പരിഗണിക്കുന്നത്. ശങ്കറിന്റെ നിര്‍മാണ കമ്പനി ഇത് സംബന്ധിച്ച് മാനുഷി ഛില്ലറിനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. മാനുഷിക് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അറിയിക്കാനാണ് ശങ്കര്‍ പറഞ്ഞത്. 
ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാഭാഗത്തിലാണ് മാനുഷിയെ പരിഗണിക്കുന്നത്. 

രജനീകാന്തിനെ നായകനാക്കി എന്തിരന്റെ രണ്ടാം ഭാഗമായ 2.0 സംവിധാനം ചെയ്തുവരുന്ന ശങ്കര്‍ ആ സിനിമ പൂര്‍ത്തിയായതിന് ശേഷം ഇന്ത്യന്‍ 2 വിന്റെ ജോലികളിലേക്ക് കടക്കും.