പാരിസ്: നടന്‍ കമലഹാസന് ഫ്രഞ്ച് സര്‍ക്കാറിന്റെ ഷെവലിയര്‍ ബഹുമതി. സിനിമ രംഗത്തെ അതുല്യ സംഭാവന പരിഗണിച്ചാണു കമലിനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.
ശിവാജി ഗണേശന്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, നന്ദിതാ ദാസ്, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കാണ് ഇന്ത്യയില്‍നിന്നു നേരത്തെ ഷെവലിയര്‍ പുരസ്കാരം ലഭിച്ചിട്ടുള്ളത്.
പാരിസില്‍ നടക്കുന്ന ചടങ്ങില്‍ കമലഹാസനു ബഹുമതി സമ്മാനിക്കും.
