ഈ വാരാന്ത്യത്തില്‍ 'ബിഗ് ബോസി'ന്‍റെ സര്‍പ്രൈസ്; മോഹന്‍ലാലിനൊപ്പം കമല്‍ഹാസന്‍!

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 4:53 PM IST
kamal haasan will take part in bigg boss this week
Highlights

വിശ്വരൂപം 2ല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൂജ കുമാര്‍, സംഗീതം നിര്‍വ്വഹിച്ച മുഹമ്മദ് ജിബ്രാന്‍ എന്നിവരും ബിഗ് ബോസ് ഫ്ളോറില്‍..

അന്‍പതാം എപ്പിസോഡിലേക്ക് അടുക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ ഇത്തവണത്തെ വാരാന്ത്യ എപ്പിസോഡില്‍ ഒരു സര്‍പ്രൈസ് അതിഥി. കമല്‍ഹാസനാണ് ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് സര്‍പ്രൈസ് സാന്നിധ്യമായി എത്തിയത്. കമല്‍ മാത്രമല്ല, അദ്ദേഹത്തിന്‍റെ ഇന്ന് തീയേറ്ററുകളിലെത്തിയ ചിത്രം വിശ്വരൂപം 2ല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൂജ കുമാര്‍, സംഗീതം നിര്‍വ്വഹിച്ച മുഹമ്മദ് ജിബ്രാന്‍ എന്നിവരും ബിഗ് ബോസ് ഫ്ളോറില്‍ എത്തി. വിശ്വരൂപം 2ന്‍റെ പ്രചരണാര്‍ഥമാണ് കമലും സംഘവും എത്തിയത്. 

അവതാരകനായ മോഹൻലാലിനൊപ്പം സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചതിനു ശേഷം ഇവർ ബിഗ് ബോസ് വീട്ടിലേക്ക്‌ പ്രവേശിച്ചു. അപ്രതീക്ഷിതമായി കടന്നു വന്ന അതിഥികൾക്കൊപ്പം മത്സരാർത്ഥികൾ ആടിയും പാടിയും എന്നും ഓർമിക്കാനുള്ള ആഘോഷരാവാക്കി മാറ്റി. ഏഷ്യാനെറ്റിൽ ഈ സ്പെഷ്യൽ എപ്പിസോഡ് ശനിയാഴ്ച ( 11/8 ) രാത്രി 9 മണി മുതൽ സംപ്രേഷണം ചെയ്യും.

അന്‍പതാം എപ്പിസോഡിലേക്ക് അടുക്കുമ്പോള്‍ കൂടുതല്‍ പ്രേക്ഷകരെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ബിഗ് ബോസ്. 49, 50 എപ്പിസോഡുകളാണ് ഈ ശനി, ഞായര്‍ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യുക. അഞ്ച് പേരാണ് ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. സാബുമോന്‍, പേളി മാണി, അരിസ്റ്റോ സുരേഷ്, അനൂപ് ചന്ദ്രന്‍, അതിഥി റായ് എന്നിവര്‍ക്കാണ് ഇക്കുറി നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്.

loader