ചെന്നൈ: തമിഴ്‌നാട്ടില്‍ അടുത്ത 100 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. നിര്‍ബന്ധിപ്പിച്ചു വിവാഹം കഴിപ്പിച്ച പെണ്‍കുട്ടിയുടെ അവസ്ഥയിലാണ് തമിഴ് ജനത. അതിനാല്‍ അവര്‍ക്ക് മോചനം അനിവാര്യമാണെന്ന് എഐഡിഎംകെയെ ഉന്നംവെച്ച് കമല്‍ഹാസന് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred


തമിഴ് താരം രജനികാന്തുമായി രാഷ്ട്രീയ കൂടിക്കാഴ്ച്ച നടത്തിയ കാര്യം കമല്‍ഹാസന്‍ സ്ഥിരീകരിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കുമെന്നും ഒറ്റയ്ക്ക് നില്‍ക്കാനാണ് താല്‍പര്യമെന്നും താരം പറഞ്ഞു. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി വ്യാഴാഴ്ച്ച നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷം കമല്‍ഹാസന്‍ പറഞ്ഞിരുന്നു.