ബിക്കിനിയില്‍ ഫോട്ടോഷൂട്ട് നടത്തിയിട്ടുളള അക്ഷര ചോർന്ന ചിത്രങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുന്ന വ്യക്തിയല്ലെന്നാണ് ആരാധകരുടെ പക്ഷം. ഷമിതാഭ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അക്ഷര അജിത്ത് ചിത്രം വിവേകത്തിലാണ് അവസാനമായി അഭിനയിച്ചത്

ചെന്നൈ: കഴിഞ്ഞ ദിവസമാണ് ഉലകനായകന്‍ കമൽഹാസന്‍റെ മകളും നടിയുമായ അക്ഷര ഹാസന്‍റെ സ്വകാര്യ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ചത്. അടിവസ്ത്രങ്ങള്‍ അണിഞ്ഞുള്ള അക്ഷരയുടെ ചിത്രങ്ങള്‍ ഏത് വിധത്തിലാണ് പുറത്തുവന്നതെന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണമായിട്ടില്ല. എന്നാല്‍ ഫോണ്‍ ഹാക്ക് ചെയ്ത് ചിത്രങ്ങള്‍ ചോര്‍ന്നതാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ ഏമി ജാക്സന്‍റെ ചിത്രങ്ങളും ഇത്തരത്തില്‍ പ്രചരിച്ചിട്ടുണ്ട്. അന്ന് താരം പരാതിപെട്ടതോടെയാണ് ഹാക്കര്‍മാരിലേക്ക് സംശയം നീണ്ടത്. സമാനമാണ് അക്ഷരയുടെ അവസ്ഥയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഏമി ജാക്സനെപോലെ പരാതി നല്‍കാന്‍ അക്ഷര ഇനിയും തയ്യാറായിട്ടില്ല. അക്ഷര പരാതി പെട്ടാല്‍ മാത്രമേ ഫോണ്‍ ഹാക്ക് ചെയ്തതാണോയെന്ന കണ്ടുപിടിക്കാന്‍ പറ്റുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ബിക്കിനിയില്‍ ഫോട്ടോഷൂട്ട് നടത്തിയിട്ടുളള അക്ഷര ചോർന്ന ചിത്രങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുന്ന വ്യക്തിയല്ലെന്നാണ് ആരാധകരുടെ പക്ഷം. ഷമിതാഭ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അക്ഷര അജിത്ത് ചിത്രം വിവേകത്തിലാണ് അവസാനമായി അഭിനയിച്ചത്.