ശ്രുതി ഹാസന്‍റെ മതത്തെ കുറിച്ച് നേരത്തെ ഏറെ വിവാദങ്ങള്‍ വന്നിരുന്നു. എന്നാല്‍ ശ്രുതി ഹാസന്‍റെ മതം കമല്‍ഹാസന്‍ വെളിപ്പെടുത്തി. ഇതു സംബന്ധിച്ച് കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. ശ്രുതി ഹിന്ദു മതം സ്വീകരിച്ചു. എന്നാല്‍ തന്‍റെ രണ്ടാമത്തെ മകള്‍ അക്ഷര ജാതിയോ മതമോ ഇല്ലാതെ ജീവിക്കാനാണ് തീരുമാനമെടുത്തതെന്ന് കമല്‍ ഹാസന്‍ ട്വിറ്ററിലൂടെ അറിയിച്ചത്.
ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച കമല്‍ഹാസന്‍ പൂണൂലിടാന്‍ താല്‍പര്യമില്ലെന്ന് പത്താമത്തെ വയസ്സില്‍ പറഞ്ഞ് വിപ്ലവം നടത്തിയാളാണ്. താന്‍ ഒരു മതത്തിലും പെടുന്ന ആളല്ലെന്നും നല്ല മനുഷ്യരിലാണ് താന്‍ ദൈവത്തെ കാണുന്നതെന്നും മതത്തിന്‍റെയും ജാതിയുടെയും പേരുപറഞ്ഞ് ക്ഷേത്രത്തിനും പള്ളിക്കും വേണ്ടി മുറവിളിക്കൂട്ടുന്നവരോടൊപ്പം നില്‍ക്കാനാവില്ലെന്നും കമല്‍ഹാസന്‍ പലതവണ വ്യക്തമാക്കിയിരുന്നു. അതേപോലെ ഏത് മതം സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യവും മക്കള്‍ക്ക് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രുതി ഹാസന്‍ ഹിന്ദു മതം സ്വീകരിച്ചുവെന്ന വിവരം കമല്‍ഹാസന്‍ അറിയിച്ചത്.
കഴിഞ്ഞ ദിവസം ജനന സര്‍ട്ടിഫിക്കറ്റില്‍ ജാതിയോ മതമോ വ്യക്തമാക്കേണ്ട ആവശ്യമില്ലെന്ന് കാണിച്ച് കേരളാ സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിന കമല്‍ ഹാസന്‍ പ്രശംസിച്ചിരുന്നു. നേരത്തെ മക്കളുടെ ജാതി വ്യക്തമാക്കാന്‍ താന്‍ വിസ്സമതിച്ചുവെന്നും ഏത് മതത്തില്‍ വിശ്വസിക്കണമെന്ന് പ്രായപൂര്‍ത്തിയായ ശേഷം അവര്‍ തന്നെ തീരുമാനിക്കട്ടെയെന്നും ട്വീറ്റ് ചെയ്തിരുന്നു.
കേരളാ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ നിങ്ങള്‍ പുറത്തിറക്കിയ ഈ സര്‍ക്കുലര്‍ ചരിത്രപരമാണ്. ഞാനെന്റെ മക്കളുടെ ജനന സര്‍ട്ടിഫിക്കറഅറില്‍ ജാതിയും മതവും അടയാളപ്പെടുത്താന്‍ വിസമ്മതിച്ചിരുന്നു. ഇവര്‍ക്ക് ഇരുപത്തിയൊന്ന് വയസ്സായ ശേഷം അവര്‍ സ്വയം തീരുമാനിക്കുകയായിരുന്നു. ശ്രുതി ഹിന്ദു മതം സ്വീകരിച്ചു. എന്നാല്‍ അക്ഷര ജാതിയോ മതമോ ഇല്ലാതെ ജീവിക്കാനാണ് തീരുമാനമെടുക്കുന്നത് . കമല്‍ ട്വീറ്റ് ചെയ്തു.
