കമലാ സുരയ്യയുടെ ജീവിതം ആസ്പദമാക്കി ചെയ്യുന്ന ചിത്രം ആമിയില്‍ നിന്ന് പൃഥിരാജ് പിന്മാറി. പിന്മാറ്റത്തിന്‍റെ കാരണം വ്യക്തമല്ല. പകരക്കാരനായി ടൊവിനോ തോമസ് ചിത്രത്തില്‍ എത്തും. അതേസയം ഷൂട്ടിംഗ് തിരക്കുകള്‍ മൂലമാണ് പൃഥിരാജ് പ്രൊജക്ട് ഉപേക്ഷിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ടൊവിനോയുടെ വേഷം എന്തെന്ന് വ്യക്തമല്ല. എന്നാല്‍ അല്‍പം നീണ്ട അതിഥി വേഷമായിരിക്കുമെന്ന് ടൊവിനോ വ്യക്തമാക്കി. സംവിധായകന്‍ കമലുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ടൊവിനോ പറഞ്ഞു.
മഞ്ജുവാര്യരാണ് ആമിയായി ചിത്രത്തിലെത്തുന്നത്. വേറിട്ട ലുക്കിലാണ് മഞ്ജു സിനിമയില്‍ എത്തുക. മുരളീ ഗോപിയാണ് മഞ്ജുവിന്‍റെ ഭര്‍ത്താവായി ചിത്രത്തിലെത്തുന്നത്. അനൂപ് മേനോനാണ് മറ്റൊരു കഥാപാത്രം. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
20 വര്‍ഷത്തിന് ശേഷമാണ് കമലും മഞ്ജുവാര്യരും ഒന്നിക്കുന്നത്. കമല്‍ സംവിധാനം ചെയ്ത കൃഷ്ണകുടിയില്‍ ഒരു പ്രണയകാലത്ത്, ഈ പുഴയും കടന്ന തുടങ്ങിയ മഞ്ജുവിന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളായിരുന്നു.
