മോഹൻലാല്‍ ഭീമനായി അഭിനയിക്കുന്നതിനെ ബോളിവുഡ് നടനും നിരൂപകനുമായ കമാൽ ആർ ഖാന്‍ സോഷ്യല്‍ മീഡിയയിലൂടെ പരിഹസിച്ചിരുന്നു. മോഹന്‍ലാല്‍ ഭീം അല്ല ഛോട്ടാ ഭീം ആണെന്നായിരുന്നു കമാൽ ആർ ഖാന്റെ പരിഹാസം. ഇതിനെതിരെ ചലച്ചിത്രലോകവും ആരാധകരും ഒന്നടങ്കം രൂക്ഷമായി പ്രതികരിച്ചു. കമാൽ ആർ ഖാനെതിരെയുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. കമാല്‍ ആര്‍ ഖാന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്യുക വരെ ചെയ്‍തു. ഒടുവില്‍ ഇപ്പോള്‍ കമാല്‍ ആര്‍ ഖാന്‍ മോഹന്‍ലാലിനോട് മാപ്പ് പറഞ്ഞിരിക്കുകയാണ്.
മോഹൻലാൽ സർ, നിങ്ങളെ ഛോട്ടാ ഭീം എന്നു വിളിച്ചതിനു മാപ്പ്. കാരണം എനിക്കു നിങ്ങളെ അത്ര കണ്ട് അറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ അങ്ങയുടെ താരമൂല്യം മനസ്സിലാക്കുന്നു. മലയാള സിനിമയിലെ ഒരു സൂപ്പർ താരമാണെന്നും മനസ്സിലാക്കുന്നു- കമാൽ ആർ ഖാന്‍ ട്വീറ്റ് ചെയ്യുന്നു.
