Asianet News MalayalamAsianet News Malayalam

അസഹിഷ്‍ണുതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പൊരുതേണ്ട സമയമാണിത്: കമല്‍‌ഹാസൻ

ഇന്ന് രാജ്യത്ത് നടക്കുന്ന പല സംഭവങ്ങളും മുൻകൂട്ടി പ്രവചിച്ച ചിത്രമാണ് ഹേ റാം എന്ന് കമല്‍ഹാസൻ. എന്റെ രാഷ്‍ട്രീയത്തിന്റെ പ്രതിഫലനം കുറച്ചുകൂടി വ്യക്തമായി കാണാനാകുന്ന സിനിമയാണ് ഹേ റാം. അസഹിഷ്‍ണുതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പൊരുതേണ്ട സമയം ആയിയെന്നും കമല്‍ഹാസൻ പറഞ്ഞു. വിശ്വരൂപം എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രമോഷനു വേണ്ടി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍ഹാസൻ.

Kamalhasan film promotion
Author
Kochi, First Published Aug 3, 2018, 2:51 PM IST

ഇന്ന് രാജ്യത്ത് നടക്കുന്ന പല സംഭവങ്ങളും മുൻകൂട്ടി പ്രവചിച്ച ചിത്രമാണ് ഹേ റാം എന്ന് കമല്‍ഹാസൻ. എന്റെ രാഷ്‍ട്രീയത്തിന്റെ പ്രതിഫലനം കുറച്ചുകൂടി വ്യക്തമായി കാണാനാകുന്ന സിനിമയാണ് ഹേ റാം. അസഹിഷ്‍ണുതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പൊരുതേണ്ട സമയം ആയിയെന്നും കമല്‍ഹാസൻ പറഞ്ഞു. വിശ്വരൂപം എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രമോഷനു വേണ്ടി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍ഹാസൻ.

വിശ്വരൂപം രണ്ട് വളരെ താമസിച്ചാണ് റിലീസ് ചെയ്യുന്നത്. അതിന്റെ കാരണങ്ങള്‍ എന്തെന്ന് പറയുന്നതില്‍ ഇനി കാര്യമല്ല. അതൊക്കെ മറികടന്നു. നാല് വര്‍ഷം മുമ്പ് ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായതായിരുന്നു. അതിനാല്‍ പുതിയ പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെടുമെന്ന് സംശയമുണ്ടായിരുന്നു. പക്ഷേ അതില്‍ കാര്യമില്ല എന്ന് ഇപ്പോള്‍ മനസ്സിലായി. വിഷ്വല്‍സ് കണ്ടപ്പോള്‍ വലിയ ആത്മവിശ്വാസമാണ് ലഭിച്ചത്- കമല്‍ഹാസൻ പറഞ്ഞു. ചില കാരണങ്ങള്‍ കൊണ്ട് സിനിമ നീണ്ടുപോയെന്ന് പറഞ്ഞെല്ലോ, അതിനെതിരെ പോരാടേണ്ട സമയമായെന്ന് കരുതുന്നുണ്ടോ എന്ന് ചോദ്യത്തിന് കമല്‍ഹാസന്റെ മറുപടി ഇങ്ങനെയായിരുന്നു-. ഉവ്വ്. ഇത്തരം പ്രശ്നങ്ങൾക്കെതിരെ, അസഹിഷ്ണുതക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പൊരുതേണ്ട സമയം ആയിരിക്കുന്നു. നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 71 വര്‍ഷം ആയി. പക്ഷേ നമ്മള്‍ ഇതുവരെ അതിനോടുള്ള ഉത്തരവാദിത്തം നിറവേറ്റാൻ തുടങ്ങിയിട്ടില്ല. ഇത് സ്വാതന്ത്ര്യത്തിന്റെ രണ്ടാം അധ്യായം ആണെന്ന് പറയാം. നമ്മള്‍ ഉത്തരവാദിത്തം കാണിക്കാത്തതിനാലാണ് നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരുന്നത്.

എന്റെ രാഷ്‍ട്രീയത്തിന്റെ പ്രതിഫലനം എല്ലാം സിനിമയിലും ഉണ്ട്. ഇത് ആ ലക്ഷ്യത്തോടെ എടുത്ത സിനിമ അല്ല. കിട്ടുന്ന അവസരം ഒരു മാറ്റം കൊണ്ടുവരുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ഞങ്ങള്‍ അവസരവാദികളല്ല. അവഗണിക്കപ്പെടുന്ന ജനവിഭാഗത്തിന്റെ കൂടെ നില്‍‌ക്കാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും കമല്‍ഹാസൻ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios