അക്ഷരാഹാസന് കമല്‍ഹാസൻ നല്‍കുന്ന ഉപദേശം!

പുതിയ രാഷ്‍ട്രീയപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് കമല്‍ഹാസൻ. ട്രിച്ചിയില്‍ പൊതുയോഗങ്ങള്‍ നടക്കാനിരിക്കുകയാണ്. എത്ര തിരക്കുണ്ടെങ്കിലും ഫിറ്റ്‍നെസ് കാര്യങ്ങള്‍ മുടക്കില്ലെന്ന് കമല്‍ഹാസൻ പറയുന്നു.

Scroll to load tweet…

മകള്‍ അക്ഷരഹാസന് ഒപ്പം ജിമ്മില്‍ വര്‍ക്കൌട്ട് ചെയ്യുന്ന ഫോട്ടോ കമല്‍ഹാസൻ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കാണിക്കണമെന്ന ഉപദേശം നല്‍കാനും കമല്‍ഹാസൻ മറന്നില്ല. ആരോഗ്യമുള്ള ശരീരമുണ്ടെങ്കിലെ ആരോഗ്യമുള്ള മനസ്സുമുണ്ടാകുവെന്ന് കമല്‍ഹാസൻ മകളോട് പറയുന്നു.