ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന കമ്മാരസംഭവത്തിന്‍റെ ടീസര്‍ പുറത്ത് ചിത്രത്തില്‍ വ്യത്യസ്തമായ മൂന്നു ഗെറ്റപ്പുകളാലാണ് ദിലീപ് എത്തുന്നത്
ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന കമ്മാരസംഭവത്തിന്റെ ടീസര് പുറത്തിറങ്ങി. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില് വ്യത്യസ്തമായ മൂന്നു ഗെറ്റപ്പുകളാലാണ് ദിലീപ് എത്തുന്നത്. ദീലീപിന്റെ ചിത്രത്തിലെ ഇപ്പോഴത്തെ ലുക്കുകളാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച് കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സാമൂഹ്യ ആക്ഷേപഹാസ്യമാണ് സിനിമ പറയുന്നത്. മുരളി ഗോപിയാണ് തിരക്കഥ എഴുതുന്നത്. ഗോകുലം ഗോപാലന് നിര്മിക്കുന്ന ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.
നമിത പ്രമോദാണ് ചിത്രത്തിലെ നായിക. മുരളി ഗോപി, തമിഴ് നടന് സിദ്ധാര്ത്ഥ്, ബോബി സിന്ഹ, ശ്വേതാ മേനോന് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്.

