
കൃഷ്ണന്‍ എന്ന കഥാപാത്രമായാണ് ദുല്‍ക്കര്‍ എത്തുന്നത്. ഈ കഥാപാത്രത്തിന്റെ മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. 'കമ്മട്ടിപ്പാടം' എന്ന് വിളിക്കപ്പെട്ടിരുന്ന എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് പുറകിലുള്ള പ്രദേശം ഒരു നഗരഭാഗമായി വളര്‍ന്നുവന്നതിന്റെ ചരിത്രമാണ് രാജീവ് രവി പറയുന്നത്. പി.ബാലചന്ദ്രന്റേതാണ് തിരക്കഥ.
വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍,പി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ, അനില്‍ നെടുമങ്ങാട്, ഷോണ്‍ റൂമി, അഞ്ജലി അനീഷ്, മുത്തുമണി എന്നിവരും ചിത്രത്തിലുണ്ട്. മധു നീലകണ്ഠന്‍ ഛായാഗ്രഹണവും ബി അജിത്കുമാര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. മെയ് 20നാണ് ചിത്രത്തിന്‍റെ റിലീസ്.
