രാഷ്‍ട്രീയത്തിലിറങ്ങുമോ? കങ്കണ റണൌത്തിന്റെ മറുപടി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 12:49 PM IST
Kangana on politics I am so successful in films dont need a career there
Highlights

ഇപ്പോള്‍ സിനിമയില്‍ ഞാൻ വിജയം കൈവരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റൊരു കരിയര്‍ തേടേണ്ട ആവശ്യമില്ല

സാമൂഹ്യ- രാഷ്‍ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാറുള്ള നടിയാണ് കങ്കണ റണൌത്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രിയം പിടിച്ചുപറ്റിയ കങ്കണ റണൌത് ഇനി രാഷ്‍ട്രീയത്തിലേക്ക് എത്തുമോ എന്ന് ആരാധകര്‍ ചോദിക്കാറുമുണ്ട്. ഇപ്പോഴതാ അത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കങ്കണ റണൌത് തന്നെ രംഗത്ത് എത്തിയിരിക്കുന്നു. മറ്റൊരു കരിയര്‍ തേടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് കങ്കണ റണൌത് പറയുന്നത്.

ഇപ്പോള്‍ സിനിമയില്‍ ഞാൻ വിജയം കൈവരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റൊരു കരിയര്‍ തേടേണ്ട ആവശ്യമില്ല. പക്ഷേ രാഷ്‍ട്രസേവനത്തിനിറങ്ങുമ്പോള്‍  മറ്റ് മേഖലകളിലെ  താല്‍പര്യം ഉണ്ടെങ്കില്‍ എല്ലാം ഒരുമിച്ച് ഭംഗിയായി ചെയ്യാൻ പറ്റണമെന്നില്ല. അത് ഒരു വൈരുദ്ധ്യമായി നില്‍ക്കും. രാഷ്‍ട്രീയത്തില്‍ മികവോടെ തുടരണമെങ്കില്‍ ഒരു ത്യാഗമനോഭാവത്തോടെയുള്ള പ്രവര്‍ത്തനം ആയിരിക്കുകയും വേണം. - കങ്കണ റണൌത് പറയുന്നു.

 

loader