ഹൃത്വിക് റോഷനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ കങ്കണ റണാവത്ത് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ ഹൃത്വിക്കിനെ മാത്രമല്ല, പ്രിയങ്ക ചോപ്രയേയും വെറുതെ വിട്ടിട്ടില്ല.

ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് ഹൃത്വിക് റോഷനെതിരായ കങ്കണയുടെ ബൂമെറാങ് വന്നത്. ഒരു ടെലിവിഷന്‍ പരിപാടിക്കിടെ അവതാരക ചോദിച്ച ഒരു ചോദ്യം, കങ്കണ സ്വത സിദ്ധമായ ശൈലിയില്‍ മറുപടി പറ‍ഞ്ഞതോടെ സംഗതി വിവാദമായി. ചോദ്യം ഇതായിരുന്നു- അവര്‍ക്ക് പ്രസ്തരായ അച്ഛനമ്മാരുള്ളത് ഭാഗ്യം, അല്ലെങ്കില്‍ അവര്‍ ഒരിടത്തും എത്തില്ലായിരുന്നു എന്നൊരു വിഭാഗത്തില്‍ അവാര്‍ഡ് നല്‍കുന്നുണ്ടെങ്കില്‍ അതാര്‍ക്ക് ആയിരിക്കും എന്നായിരുന്നു ചോദ്യം. ദാ വരുന്നു ഉത്തരം ഹൃത്വിക് റോഷന്‍ എന്ന്, എന്നിട്ട് ഒരു ചോദ്യവും എന്താ ശരിയല്ലേ എന്ന്. ഹൃത്വികും കങ്കണയും തമ്മിലുള്ള നിയമയുദ്ധം വാര്‍ത്തകളില്‍ നിറയുന്നതിനിടെയാണ് പുതിയ പരാമര്‍ശവുമായി കങ്കണ എത്തുന്നത്. ഹൃത്വിക്കിനെ മാത്രമല്ല, ഫാഷന്‍ സിനിമയില്‍ ഒപ്പം അഭിനയിച്ച പ്രിയങ്ക ചോപ്രക്കും ഉണ്ടായിരുന്നു കങ്കണയുടെ വക കൊട്ട്. ഏറ്റവും കൃത്രിമമായ ചിരി ആരുടേതാണെന്ന ചോദ്യംത്തിന് കങ്കണ തെരഞ്ഞെടുത്തത് പ്രിയങ്ക ചോപ്രയെ. മനസ്സില്‍ തോന്നുന്നതെന്തും വിളിച്ചു പറയുന്ന ഈ സ്വഭാവം സഹതാരങ്ങള്‍ക്ക് എന്തായാലും അത്ര പിടിക്കുന്നില്ലെന്ന് ഉറപ്പ്.