ചിത്രം പുറത്തിറങ്ങി  ഒരുമാസം പിന്നിട്ടപ്പോള്‍  ചിത്രീകരണത്തിന്‍റെ ഒരു രസകരമായ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. 

മുംബൈ: റിലീസിന് മുന്നേ വിവാദത്തില്‍പ്പെട്ട ചിത്രമായിരുന്നു കങ്കണ റണാവത്തിന്‍റെ മണികര്‍ണിക. ചിത്രത്തിന്‍റെ ആദ്യ സംവിധായകന്‍ കൃഷും നടി മിഷ്തി ചക്രവര്‍ത്തിയും കങ്കണക്ക് എതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാലിപ്പോള്‍ ചിത്രം പുറത്തിറങ്ങി ഒരുമാസം പിന്നിട്ടപ്പോള്‍ ചിത്രീകരണത്തിന്‍റെ ഒരു രസകരമായ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.

 കുതിരപ്പുറത്തിരുന്നുള്ള റാണി ലക്ഷമിഭായിയുടെ ഒരു യുദ്ധരംഗമാണ് വീഡിയോയിലുള്ളത്. എന്നാല്‍ കങ്കണ ഉപയോഗിക്കുന്നത് യഥാര്‍ത്ഥ കുതിരക്ക് പകരം ഒരു ഡമ്മി കുതിരയേയാണ്. കങ്കണയുടെ കൂടെയള്ള മറ്റ് അഭിനേതാക്കളൊക്കെ യഥാര്‍ത്ഥ കുതിരയുടെ പുറത്തിരുന്ന് മുന്നോട്ട് നീങ്ങുമ്പോള്‍ കങ്കണ ഡമ്മി കുതിരയുടെ പുറത്തിരുന്ന് മുന്നോട്ട് നീങ്ങുന്നത് രസകരമായ കാഴ്ചയാണ്. ആളുകളെന്തായാലും ട്രോളുകള്‍ കൊണ്ട് വീഡിയോ വൈറലാക്കി മാറ്റിയിരിക്കുകയാണ്.

Scroll to load tweet…