ഗാന്ധി ഗോയിങ്ങ് ഗ്ലോബല്‍ ഉച്ചകോടി ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ലോകമെമ്പാടും എത്തിക്കുക ലക്ഷ്യം  

മുംബൈ:അമേരിക്കയിലെ ന്യൂജേര്‍സിയില്‍ നടക്കുന്ന 'ഗാന്ധി ഗോയിങ്ങ് ഗ്ലോബ്ല്‍' ഉച്ചകോടിയില്‍ ബൊളിവുഡ് താരം കങ്കണ റണൗത്ത് അമേരിക്കന്‍ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയുമായി വേദി പങ്കിടും. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ലോകമെമ്പാടും എത്തിക്കുകയെന്ന ലക്ഷ്യമാണ് ഉച്ചകോടിയുടെ ലക്ഷ്യം. ആഗസ്റ്റ് 18,19 തിയതികളിലാണ് ഉച്ചകോടി നടക്കുക.

പൊതുസമ്പര്‍ക്ക പരിപാടികളിലൂടെയും വിദ്യാഭ്യാസ പരിപാടികളിലൂടെയും സാംസ്ക്കാരിക പരിപാടികളിലൂടെയും ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. സമൂഹത്തോട് സംവദിക്കുന്നതിന്‍റെയും സംഭവന നല്‍കുന്നതിന്‍റെയും പ്രതികരണമാണിതെന്നും മിഷേലിന്‍റെയും മനുഷ്യസ്നേഹിയും അവതാരികയുമായ ഒപ്രയുടെയും കൂടെ വേദി പങ്കിടുന്നത് പ്രചോദനപരമെന്നും കങ്കണ പറഞ്ഞു. ഞാന്‍ ആരുടെയും ഫാനല്ലെന്നും എന്നാല്‍ ഞാന്‍ ഓപ്രയെ പോലുള്ള സ്ത്രീകളെ ആരാധിക്കുന്നതായും കങ്കണ പറഞ്ഞു.